Missing Girl നു ശേഷം വീണ്ടും പുതുമുഖങ്ങൾക്ക് സിനിമയിൽ വരാൻ അവസരം.

നിങ്ങൾ ചെയ്യേണ്ടത്.

മിസ്സിംഗ് ഗേൾ എന്ന സിനിമയുടെ ആദ്യ ദിവസത്തെ ഏതെങ്കിലും ഷോ കാണുക. എന്നിട്ട് അടുത്ത പേജിലെ നാല് ചോദ്യങ്ങൾക്ക് രണ്ടോ മൂന്നോ വരികളിൽ കൂടാതെ ഉത്തരം നൽകുക. ഉത്തരം വെബ് പേജിൽ തന്നെ ടൈപ്പ് ചെയ്യുകയോ, ഒരു വെള്ള കടലാസിൽ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുകയോ ചെയ്യാവുന്നതാണ്. ഉത്തരത്തോടൊപ്പം സിനിമാറ്റിക്കറ്റ് (ടിക്കറ്റ് നമ്പറും ഡേറ്റും കാണത്തക്ക രീതിയിൽ) സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ് (ഒരു ടിക്കറ്റിന് ഒരാൾ മാത്രം). ഞങ്ങളുടെ വിദഗ്ദ പാനൽ ഷോട്ട്ലിസ്റ്റ് ചെയ്യുന്ന നാലു സീനുകളിൽ നിങ്ങൾ തിരഞ്ഞെടുത്ത സീനുകളും (രണ്ടു സീൻ എങ്കിലും)ഉൾപ്പെട്ടു എങ്കിൽ, ആദ്യ റൗണ്ട് ഓഡീഷനിൽ നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു. സിനിമ റിലീസ് ചെയ്തതിനു ശേഷമുള്ള വ്യാഴാഴ്ചക്കുള്ളിൽ ഉത്തരങ്ങളും മറ്റും കിട്ടേണ്ടതാണ്. അടുത്തദിവസം (വെള്ളിയാഴ്ച) ഫൈൻ ഫിലിംസിന്റെ FB പേജിൽ ഞങ്ങളുടെ പാനൽ സെലക്ട് ചെയ്ത സീനുകൾ ഉണ്ടായിരിക്കും. അങ്ങനെ നാലിൽ രണ്ടു ഉത്തരമെങ്കിലും നിങ്ങളുടേത് ശരിയാണെങ്കിൽ വീണ്ടും നിങ്ങളുടെ പേര്, ഫോൺ നമ്പർ എന്നിവ ഒരു ഫോട്ടോ സഹിതം ഞങ്ങൾ നൽകുന്ന mail I’d (finefilms2022@gmail.com)ലേക്ക് അയക്കേണ്ടതാണ്. ശരിയുത്തരം നൽകിയവരിൽ നിന്നും സമിതിയുടെ രണ്ടാമത്തെ ഓഡീഷനിലൂടെ തിരഞ്ഞെടുക്കുന്നവരെ ഈ സിനിമ (മിസ്സിംഗ് ഗേൾ) പോലെ തന്നെ പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ഫൈൻ ഫിലിംസ് നിർമ്മിക്കുന്ന അടുത്ത സിനിമയിൽ അവസരം നൽകുന്നതാണ്. പ്രായം 17 നും 50 നും ഇടയിലുള്ള സ്ത്രീ-പുരുഷന്മാർ.

Fine Films